ലൈഫ് മിഷൻ കോഴക്കേസ്; ജാമ്യത്തിൽ കഴിയുന്ന എം.ശിവശങ്കറിന് ആരോഗ്യ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശം
ലൈഫ് മിഷൻ കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം ശിവശങ്കരന് മെഡിക്കൽ പരിശോധന. പുതുച്ചേരിയിലെ ആശുപത്രിയിൽ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശം നൽകി. ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന ആവശ്യമാണെന്ന് ഇഡി വാദിക്കുകയായിരുന്നു. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ കാരണങ്ങളാൽ ചൂണ്ടിക്കാണിച്ച് എം .ശിവശങ്കരൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇടക്കാല ജാമ്യം ഡിസംബർ 5 വരെ നീട്ടി നൽകുകയും ചെയ്തു
ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജാമ്യം നീട്ടി നൽകേണ്ട ആവശ്യം വരുന്നില്ലെന്നും ആരോഗ്യപരമായ പ്രശ്നങ്ങൾ ഒഴിവായി എന്നും ഇഡിയുടെ മുന്നിൽ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് പോകേണ്ടതുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യപരമായ പ്രശ്നങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ജാമ്യം നീട്ടി നൽകണമെന്നും ആണ് ശിവശങ്കരന്റെ ആവശ്യം. എന്നാൽ ഇത് സംബന്ധിച്ച് മെഡിക്കൽ പരിശോധനയുടെ ആവശ്യം ഉണ്ട് എന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചു.