Begin typing your search...
കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപെട്ട് മലയാളി ഡ്രൈവര്‍ മരിച്ചു
കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പൂറം തിരൂര്‍ സ്വദേശി ഹസീബ് ആണ് മരിച്ചത്. മലപ്പുറം ഡിപ്പോയിലെ ഡ്രൈവറാണ് ഹസീബ്.
മലപ്പുറം-ബെംഗളൂരു കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്. മണ്ടിയിലെ മധുറില്‍ വെച്ച് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. ബസിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. ഇന്നലെ വൈകീട്ടാണ് ബസ് ബെഗളൂരുവിലേക്ക് പുറപ്പെട്ടത്.
Next Story