Begin typing your search...

രണ്ടാം ഘട്ട സമര പ്രഖ്യാപനത്തിന് കർഷകസംഘടനകൾ

രണ്ടാം ഘട്ട സമര പ്രഖ്യാപനത്തിന് കർഷകസംഘടനകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രണ്ടാം ഘട്ട സമര പ്രഖ്യാപനത്തിന് കർഷകസംഘടനകളൊരുങ്ങുന്നു. കർഷക സമരത്തിൽ സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരത്തിന് കർഷകരിറങ്ങുന്നത്. ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ചേരും. 17 സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടനകൾ യോഗത്തിൽ പങ്കെടുക്കും.

ജനുവരി 26 ൽ നടത്താൻ തീരുമാനിച്ച പ്രക്ഷോഭത്തിന്റെ സമര രീതി പ്രഖ്യാപിക്കും. അടുത്ത സമ്മേളനത്തിൽ പാർലമെൻറിലേക്ക് കിസാൻ മാർച്ച് നടത്താനും ആലോചനയുണ്ട്. പഞ്ചാബിലും ,ഹരിയാനയിലും സർക്കാരുകൾക്ക് എതിരെ പ്രതിഷേധ പരിപാടികളും പ്രഖ്യാപിക്കും. കർഷക സമരത്തിൽ സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് രണ്ടാം ഘട്ട സമരം നടത്താൻ കർഷകർ ഒരുങ്ങുന്നത്.

Elizabeth
Next Story
Share it