Begin typing your search...
ഇനി മുതൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ കിട്ടില്ല; തെലങ്കാനയിൽ വിതരണം നിർത്തുന്നതായി നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ്
തെലങ്കാനയിൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ വിതരണം നിർത്തുന്നുവെന്ന് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ്. ഹൈദരാബാദിലടക്കം തെലങ്കാനയിലാകെ ബിയർ വിതരണം നിർത്തുന്നുവെന്നാണ് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചിരിക്കുന്നത്.
വർധിപ്പിച്ച നികുതിക്ക് അനുസരിച്ച് റീട്ടെയ്ൽ ബിയർ വില ഉയർത്താൻ യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നു. എന്നാൽ തെലങ്കാന സർക്കാർ വില കൂട്ടുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ മൊത്തം ബിയർ വിതരണം നിർത്താൻ യുണൈറ്റഡ് ബ്രൂവറീസ് തീരുമാനിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ ബിയർ നിർമാതാക്കളാണ് യുണൈറ്റഡ് ബ്രൂവറീസ്. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ബിയർ വിറ്റഴിഞ്ഞ സംസ്ഥാനം തെലങ്കാനയാണ്. 33.1% വില കൂട്ടാനാണ് യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയതെന്നും, ഇത് അനുവദിക്കില്ലെന്നും സർക്കാർ പറയുന്നു.
Next Story