Begin typing your search...
ഏക സിവിൽ കോഡ് വിഷയം; പാർട്ടി നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കും; കെ.സി വേണുഗോപാൽ
ഏക സിവിൽ കോഡ് വിഷയത്തിൽ പാർട്ടി നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. പാർലമെന്റിൽ നിലപാട് അറിയിക്കും. ദേശീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മോദി സൂചന നൽകിയിരുന്നു. ഇതിനെതിരെയാണ് വിമർശനം.
ഏക സിവിൽ കോഡിൽ കടുത്ത എതിർപ്പുമായി മുസ്ലീം വ്യക്തിനിയമ ബോർഡ് രംഗത്തെത്തി. ഏകസിവിൽ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് പറഞ്ഞു. വിഷയത്തിൽ നിയമ കമ്മീഷന് മുന്നിൽ ശക്തമായ എതിർപ്പറിയിക്കാനാണ് തീരുമാനം. മോദിയുടെ പ്രസംഗത്തിന് പിന്നാലെ അടിയന്തര യോഗം ചേരുകയായിരുന്നു.
Next Story