Begin typing your search...

ഡൽഹി മദ്യനയം; കെ.കവിതയ്ക്കെതിരെ ഇഡിയുടെ കുറ്റപത്രം

ഡൽഹി മദ്യനയം; കെ.കവിതയ്ക്കെതിരെ ഇഡിയുടെ കുറ്റപത്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡൽഹി മദ്യനയ അഴിമതി കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ (കെസിആർ) മകൾ കെ.കവിതയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കേസിൽ ഉൾപ്പെട്ട ഇന്തോ സ്പിരിറ്റി കമ്പനിയിൽ കവിതയ്ക്ക് പരോക്ഷ ഓഹരിയുണ്ടന്നാണ് ഇഡിയുടെ കണ്ടെത്തൽ. മറ്റൊരു പ്രതിക്കെതിരെ നൽകിയ കുറ്റപത്രത്തിലാണ് കവിതയ്‌ക്കെതിരെയും പരാമർശമുള്ളത്.

കവിത പ്രവർത്തിച്ചത് പ്രതിയായ അരുൺ രാമചന്ദ്രൻ പിള്ളയെ മുൻനിർത്തിയെന്നും ഇന്തോ സ്പിരിറ്റി കമ്പനിയിൽ 65 ശതമാനത്തോളം ഓഹരി കവിതയുടെ പേരിലാണെന്നും കുറ്റപത്രത്തിൽ പറയുന്നു. അരുൺ രാമചന്ദ്രൻ പിള്ള വഴിയാണ് കവിത ഓഹരിയെടുത്തതെന്നും കുറ്റപത്രത്തിലുണ്ട്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ, മുൻ ലോക്‌സഭാംഗവും നിലവിൽ തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ കവിതയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

Ammu
Next Story
Share it