Begin typing your search...

ഓണ്‍ലൈന്‍ ടാക്‌സി യാത്രാനിരക്ക് ഏകീകരിച്ച് കര്‍ണാടക ഗതാഗതവകുപ്പ്

ഓണ്‍ലൈന്‍ ടാക്‌സി യാത്രാനിരക്ക് ഏകീകരിച്ച് കര്‍ണാടക ഗതാഗതവകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഓണ്‍ലൈന്‍ ടാക്‌സികളുടേയും സിറ്റി, എയര്‍പോര്‍ട്ട് ടാക്‌സികളുടേയും നിരക്കുകള്‍ പുനര്‍നിര്‍ണയിച്ച് കര്‍ണാടക ഗതാഗതവകുപ്പ്. പുതിയ ഉത്തരവനുസരിച്ച് ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കും മറ്റ് ടാക്‌സികള്‍ക്കും ഒരേ നിരക്കായിരിക്കും ഈടാക്കുക. തിരക്കേറിയ സമയങ്ങളില്‍ കൂടിയ തുകയീടാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികളുടെ നടപടിക്കും വിലക്കുണ്ട്. രാത്രിയില്‍ ഓണ്‍ലൈന്‍ ടാക്‌സികളീടാക്കുന്ന അധികനിരക്ക് 10 ശതമാനമായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ടാക്‌സികളെ മൂന്നുവിഭാഗങ്ങളായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 10 ലക്ഷത്തില്‍ താഴേ വിലയുള്ള വാഹനങ്ങള്‍ക്ക് ആദ്യ നാലു കിലോമീറ്ററിന് ചുരുങ്ങിയ നിരക്കായി നൂറുരൂപ ഈടാക്കാം. അധികംവരുന്ന ഒരോ കിലോമീറ്ററിനും 24 രൂപവീതവും ഈടാക്കാം. 10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയില്‍ വരുന്ന രണ്ടാമത്തെ വിഭാഗത്തിന് ആദ്യ നാലുകിലോമീറ്ററിന് ഈടാക്കാനാകുന്ന തുക 115 രൂപയാണ്. അധികം വരുന്ന കിലോമീറ്ററിന് 28 രൂപവീതവും യാത്രക്കാരില്‍നിന്ന് വാങ്ങാം.

15 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ വിഭാഗത്തിന് ആദ്യ നാലുകിലോമീറ്ററില്‍ 130 രൂപയാണ് ഈടാക്കാവുന്ന നിരക്ക്. തുടര്‍ന്ന് വരുന്ന ഒരോ കിലോമീറ്ററിനും 32 രൂപവീതമാണ് നിരക്ക്. ഇതിനുപുറമേ വെയിറ്റിങ് ചാര്‍ജായി അഞ്ചുമിനിറ്റിന് ഒരുരൂപവീതവും ഈടാക്കാം.ഇതുവരെ നാലുവിഭാഗങ്ങളാക്കിയാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിരക്കീടാക്കിയിരുന്നത്. അഞ്ചുലക്ഷത്തില്‍ താഴെ വിലയുള്ള കാറുകള്‍ക്ക് ആദ്യത്തെ നാലുകിലോമീറ്ററിന് 75, അഞ്ചുലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ വിലയുള്ള കാറുകള്‍ക്ക് നാലുകിലോമീറ്ററിന് 100 രൂപ, 10-നും 16 ലക്ഷത്തിനും ഇടയില്‍ വിലയുള്ള കാറുകള്‍ക്ക് 120 രൂപ, 16 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് 150 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്.

തുടര്‍ന്ന് വരുന്ന ഓരോകിലോമീറ്റിനും ഓണ്‍ലൈന്‍ ടാക്‌സികമ്പനികള്‍ പല നിരക്കാണ് ഈടാക്കിയിരുന്നത്. അതേസമയം സിറ്റി, എയര്‍പോര്‍ട്ട് ടാക്‌സികളില്‍ സാധാരണ കാറുകള്‍ക്ക് ആദ്യനാലുകിലോമീറ്ററിന് 75 രൂപ തുടര്‍ന്നുവരുന്ന ഒരോകിലോമീറ്ററിനും 18 രൂപ എ.സി. കാറുകള്‍ക്ക് ചുരുങ്ങിയ നിരക്ക് 100 രൂപ പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും 24 രൂപ എന്നിങ്ങനെയാണ് നിരക്ക്.

പുതിയനിരക്ക് വരുന്നതോടെ ഓണ്‍ലൈന്‍ ടാക്‌സികളില്‍ സഞ്ചരിക്കാന്‍ നേരിയ തോതില്‍ ചെലവ് കൂടുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ രാത്രികാലങ്ങളില്‍ സഞ്ചരിക്കുമ്പോഴുള്ള അമിതനിരക്ക് കുറയുമെന്നത് ആശ്വാസകരമാണ്. നേരത്തേ സിറ്റി,എയര്‍പോര്‍ട്ട് ടാക്‌സി ജീവനക്കാരും ഉടമകളും നിരക്ക് ഏകീകരണ ആവശ്യവുമായി രംഗത്തുവന്നിരുന്നു.

WEB DESK
Next Story
Share it