Begin typing your search...

ഐടി ചട്ടങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയെ വിമർശിച്ച് കപിൽ സിബൽ

ഐടി ചട്ടങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയെ വിമർശിച്ച് കപിൽ സിബൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തെ ഐടി ചട്ടങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയെ വിമർശിച്ച് മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ. രാജ്യത്തെ ചാനലുകളെയെല്ലാം നിയന്ത്രിച്ചു കഴിഞ്ഞ കേന്ദ്രം ഇനി സമൂഹ മാധ്യമങ്ങൾക്കും കടിഞ്ഞാൺ ഇടുകയാണെന്ന് കപിൽ സിബൽ കുറ്റപ്പെടുത്തി.

അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാൻ ബാക്കിയുള്ള ഏക ഇടം സമൂഹ മാധ്യമങ്ങൾ ആയിരുന്നു. അവിടെയും കേന്ദ്രം ഇടപെടുകയാണ്. എല്ലാ തരം മാധ്യമങ്ങളെയും വരുതിയിലാക്കനാണ് കേന്ദ്രസര്‍ക്കാരിൻ്റെ നീക്കമെന്നും. വിമ‍ര്‍ശിച്ചാൽ പോലും കേസെടുക്കുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളതെന്നും കപിൽ സിബൽ പറഞ്ഞു.

അതേസമയം സുരക്ഷിതവും സുതാര്യവുമായ ഇന്‍റർനെറ്റ് സേവനം രാജ്യത്ത് ഉറപ്പാക്കാനാണ് ഐടി ചട്ട ഭേദഗതിയെന്ന് കേന്ദ്രസർക്കാർ നിലപാട്. സർക്കാർ പ്രതിനിധി ഉൾപ്പെടുന്ന പരാതി പരിഹാര സമിതി ഉടന്‍ നിലവില്‍വരും. പരാതി പരിഹാരത്തിനുള്ള 72 മണിക്കൂര്‍ സമയ പരിധി ഭാവിയില്‍ കുറയ്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം സമൂഹമാധ്യമ കമ്പനികൾക്കുമേല്‍ നിയന്ത്രണം കടുപ്പിക്കാനാണ് കേന്ദ്രനീക്കമെന്ന വിമർശനം ശക്തമാണ്.

Elizabeth
Next Story
Share it