Begin typing your search...

ബജറ്റിൽ ആറു സ്ഥലത്താണ് ബിഹാറിനെ പരാമർശിക്കുന്നത്; മറ്റൊരു സംസ്ഥാനത്തെയും ഇത്തരത്തിൽ പരാമർശിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ്

ബജറ്റിൽ ആറു സ്ഥലത്താണ് ബിഹാറിനെ പരാമർശിക്കുന്നത്; മറ്റൊരു സംസ്ഥാനത്തെയും ഇത്തരത്തിൽ പരാമർശിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാഷ്ട്രീയ ഡോക്യുമെന്റുകളായി ബജറ്റുകൾ അധഃപതിച്ചുവെന്നും ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രതിപാദനമാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ജോൺ ബ്രിട്ടാസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ചൈന പോലുള്ള രാജ്യങ്ങൾ തിരമാലകൾ സൃഷ്ടിക്കുമ്പോൾ ഇവിടെ കുംഭമേളയിൽ പോയി മുങ്ങികുളിക്കുകയാണ്. അതിന്റെ വേറൊരു രാഷ്ട്രീയ ഡോക്യുമെന്റാണ് ബജറ്റെന്നും അദ്ദേഹം വിമർശിച്ചു.

ബജറ്റിൽ ആറു സ്ഥലത്താണ് ബിഹാറിനെ പരാമർശിക്കുന്നത്. മറ്റൊരു സംസ്ഥാനത്തെയും ഇത്തരത്തിൽ പരാമർശിച്ചിട്ടില്ല. ഈ സർക്കാരിനെ താങ്ങി നിർത്തുന്ന പ്രധാനപ്പെട്ട ഒരു ഊന്നുവടിയാണ് ബിഹാർ. എത്ര വ്യാജമായാണ് ബിഹാറിനെ ബജറ്റിലേക്ക് കൊണ്ടുവന്നതെന്നും ബ്രിട്ടാസ് ചോദിച്ചു. ആദായ നികുതി ഇളവ് ബജറ്റിൽ എങ്ങനെ സ്ഥാനംപിടിച്ചു എന്നുകൂടി മനസിലാക്കണം. മധ്യവർ​ഗത്തിന് സ്വാധീനമുള്ള ഡൽഹിയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഒന്നര ഡസനോളം ആവശ്യങ്ങളിൽ ഒന്നുപോലും പരി​ഗണിച്ചില്ലെന്നും ബ്രിട്ടാസ് വിമർശിച്ചു. ആ​ഗോളവത്കരണത്തിന്റെ കാലം കഴിഞ്ഞതായും മാനവശേഷിയെ ആശ്രയിച്ച് മുന്നോട്ടുപോകേണ്ടിയിരിക്കുന്നുവെന്നും സാമ്പത്തിക സർവേയിൽ പറയുന്നു. ആഗോളവത്കരണത്തിന്റെ ഭാ​ഗമായാണ് ആസിയൻ കരാറിൽ ഒപ്പുവച്ചത്. ഇത്തരം കരാറുകൾ പുനപരിശോധിക്കേണ്ടതാണ്. അത്തരത്തിലുള്ള കരാറുകളുടെ തിക്താനുഭവങ്ങൾ ഒരു സംസ്ഥാനത്തെ കർഷകർ അനുഭവിക്കുന്നുണ്ടെങ്കിൽ അതിനൊരു പരിഹാരം ഉണ്ടാക്കാൻ വേണ്ടി നിർദേശം കൊണ്ടുവരേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

മൂലധനമേഖലയെ കുറിച്ച് സർക്കാർ പറയുമ്പോൾ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തുറമുഖമായി ഉരിത്തിരിയാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച് ഒരു പ്രഖ്യാപനം പോലുമുണ്ടായില്ല. പതിനായിരം മെഡിക്കൽ സീറ്റുകൾ വർധിപ്പിക്കുമെന്ന് പറയുമ്പോൾ പോലും കേരളത്തിന്റെ ദീർഘകാലമായുള്ള എയിംസ് എന്ന ആവശ്യവും പരി​ഗണിച്ചിട്ടില്ല. ബ്രിട്ടാസ് വിമർശിച്ചു.

WEB DESK
Next Story
Share it