Begin typing your search...

സി എ എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിന് പിന്നാലെ ഡൽഹി, ജാമിഅ മില്ലിയ സർവകലാശാലകളിൽ പ്രതിഷേധം

സി എ എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിന് പിന്നാലെ ഡൽഹി, ജാമിഅ മില്ലിയ സർവകലാശാലകളിൽ പ്രതിഷേധം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിന് കേന്ദ്ര സർക്കാർ സി എ എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിന് പിന്നാലെ ജാമിഅ മില്ലിയ, ഡൽഹി സർവകലാശാലകളിൽ വിദ്യാർഥികളുടെ പ്രതിഷേധം. ഡൽഹി സർവകലാശാലയിൽ ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, എം.എസ്.എഫ്, എസ്.ഐ.ഒ സംഘനകൾ സംയുക്തമായാണ് പ്രതിഷേധത്തിനായി ഇറങ്ങിയത്.

പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് കസ്റ്റഡി​യിലെടുത്തു നീക്കി. കാമ്പസിനകത്ത് പ്രവേശിച്ച പോലീസ് പ്രതിഷേധിച്ച പെൺകുട്ടികളെയടക്കം റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ജാമിഅ മില്ലിയ സർവകലാശാലയിലും വിദ്യാർഥി പ്രതിഷേധം നടന്നു. സർവകലാശാല വൈസ്ചാൻസിലറുടെ വിലക്ക് ലംഘിച്ചാണ് വിദ്യാർഥികൾ ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കൂടാതെ പ്രതിഷേധ പരിപാടികൾക്ക് ശേഷം എം.എസ്.എഫ്, എസ്.എഫ്.ഐ, എൻ.എസ്.യു, ഐസ, എസ്.ഐ.ഒ സംഘടനകൾ സംയുക്തമായി വാർത്താസമ്മേളനവും നടത്തുകയുണ്ടായി.

പ്രതിഷേധം തടയാൻ ക്യാമ്പസിന് പുറത്ത് അർധസേനാ വിഭാഗത്തെ ഡൽഹി പോലീസ് വിന്യസിച്ചിരുന്നു. സി എ എ വിരുദ്ധ പ്രതിഷേധങ്ങൾ ഉണ്ടാകാതിരിക്കാൻ ഡൽഹിയിൽ ജാമിഅ നഗർ, ശഹീൻബാഗ്, വടക്കു കിഴിക്കൻ ഡൽഹി മേഖലകളിൽ അർധസേനാ വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ ഡൽഹിയിൽ പോലീസ് ഫ്ലാഗ് ഓഫ് മാർച്ച് നടത്തി.

WEB DESK
Next Story
Share it