Begin typing your search...

ഗഗൻയാൻ ദൗത്യം: ആദ്യ പരീക്ഷണ വിക്ഷേപണം ഈ മാസം 21ന്

ഗഗൻയാൻ ദൗത്യം: ആദ്യ പരീക്ഷണ വിക്ഷേപണം ഈ മാസം 21ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാന്റെ നിർണായക പരീക്ഷണം ഈ മാസം 21ന്. മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായി ഗഗൻയാന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണം ഒക്ടോബർ 21-ന് നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ പരീക്ഷണ വാഹനത്തിന്റെ വിക്ഷേപണം നടക്കും.

ടെസ്റ്റ് വെഹിക്കിൾ ഡെവലപ്‌മെന്റ് ഫ്‌ളൈറ്റ് (ടിവി-ഡി1) എന്ന വിക്ഷേപണ വാഹനമാണ് വിക്ഷേപിക്കുക. ദൗത്യത്തിന്റെ ക്രൂ മൊഡ്യൂൾ പരിശോധിക്കുന്നതിനായാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണ മൊഡ്യൂളിനെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുകയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ എത്തിക്കുകയും ചെയ്യും. ഈ മൊഡ്യൂൾ നാവികസേന വീണ്ടെടുക്കുകയും ചെയ്യും.

കൂടാതെ, ബഹിരാകാശത്തേക്ക് കയറുമ്പോൾ പേടകത്തിന് പ്രശ്‌നമുണ്ടായാൽ ജീവനക്കാരെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുളള ക്രൂ എസ്‌കേപ്പ് സംവിധാനവും ടിവി-ഡി 1 പരീക്ഷിക്കും. ടിവി-ഡി1-ന് പിന്നാലെ ടിവി-ഡി2 ഈ വർഷം തന്നെ വിക്ഷേപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

WEB DESK
Next Story
Share it