Begin typing your search...

തിരുപ്പതി ലഡു വിവാദം: സ്വതന്ത്ര അന്വേഷണ സംഘത്തെ രൂപീകരിച്ച് സുപ്രീംകോടതി

തിരുപ്പതി ലഡു വിവാദം: സ്വതന്ത്ര അന്വേഷണ സംഘത്തെ രൂപീകരിച്ച് സുപ്രീംകോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുപ്പതി ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിച്ച് സുപ്രീംകോടതി. സിബിഐയില്‍ നിന്ന് ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയതാണ് സുപ്രീംകോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം. സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

തിരുപ്പതി ലഡു നിര്‍മിക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നേരത്തെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപവത്കരിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വന്നതോടെ ഈ അന്വേഷണം നിര്‍ത്തിവെച്ചിരുന്നു.

ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസപ്രശ്‌നമായതിനാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ നാടകം ആവശ്യമില്ലെന്ന് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.

WEB DESK
Next Story
Share it