Begin typing your search...
നാവികസേനയ്ക്ക് പുതുകരുത്തായി 'വാഗിർ' രംഗത്ത്; തദ്ദേശീയമായി നിർമിച്ച മുങ്ങിക്കപ്പൽ
ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്കു പുതുകരുത്തുമായി 'വാഗിർ' മുങ്ങിക്കപ്പൽ രാഷ്ട്രത്തിനു സമർപ്പിച്ചു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി മസഗാവ് കപ്പൽശാലയിലാണ് ഈ മുങ്ങിക്കപ്പൽ നിർമിച്ചത്. മുംബൈയിലെ നാവികസേനാ തുറമുഖത്ത് നാവിക സേനാ മേധാവി അഡ്മിറൽ ആർ.ഹരി കുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് മുങ്ങിക്കപ്പൽ കമ്മിഷൻ ചെയ്തത്.
നാവികസേനയുടെ പ്രോജക്റ്റ് 75 ന്റെ ഭാഗമായാണ് ഈ മുങ്ങിക്കപ്പൽ നിർമിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നീറ്റിലിറക്കിയ വാഗിർ കടൽ സഞ്ചാര പരീക്ഷണങ്ങൾക്കു ശേഷമാണ് സേനയുടെ ഭാഗമായത്.
Next Story