Begin typing your search...

ഹമാസ് സംഘടനയുടെ റോക്കറ്റാക്രമണം; ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ

ഹമാസ് സംഘടനയുടെ റോക്കറ്റാക്രമണം; ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹമാസ് സംഘടനയുടെ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിലുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതാണെന്നും ആക്രണത്തിന് ഇരകളായ നിഷ്കളങ്കരായ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറിൽ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു.

'ഇസ്രയേലിലെ ഭീകരാക്രമണം അക്ഷാർത്ഥത്തിൽ ഞെട്ടിച്ചു. അവിടുത്തെ നിഷ്കളങ്കരായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രാർഥിക്കുന്നു. ഏറ്റവും പ്രയാസമേറിയ ഈ ഘട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചു നിൽക്കുന്നു'- മോദി കുറിച്ചു.


WEB DESK
Next Story
Share it