Begin typing your search...

ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു; കനേഡിയൻ പ്രതിനിധികൾ രാജ്യം വിടണമെന്ന് ഇന്ത്യ

ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു; കനേഡിയൻ പ്രതിനിധികൾ രാജ്യം വിടണമെന്ന് ഇന്ത്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്ര തർക്കം രൂക്ഷമാകുന്നു. ഇന്ത്യയിലെ മുഴുവൻ കാനഡ ഉദ്യോഗസ്ഥരോടും രാജ്യംവിടാൻ കേന്ദ്രം നിർദേശിച്ചു. ഒക്ടോബർ 10നകം ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നാണ് ഇന്ത്യ കാനഡയ്ക്ക് അന്ത്യശാസനം നൽകിയിരിക്കുന്നത്. കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ സമയപരിധിക്ക് ശേഷം പരിരക്ഷ ഉണ്ടാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും കാനഡ വിദേശകാര്യ മന്ത്രാലയവും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

നിലവിൽ 62 ഉദ്യോഗസ്ഥരാണ് ഇന്ത്യയിലെ കാനഡയുടെ നയതന്ത്ര കാര്യാലയങ്ങളിലുള്ളത്. ഇതിൽ 40 പേരെ പിൻവലിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. 'ഫിനാൻഷ്യൽ ടൈംസ്' ആണു വാർത്ത പുറത്തുവിട്ടത്.ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ കാനഡ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

WEB DESK
Next Story
Share it