Begin typing your search...

കോൺഗ്രസിന് വീണ്ടും തിരിച്ചടി; ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പ് നോട്ടീസ്

കോൺഗ്രസിന് വീണ്ടും തിരിച്ചടി; ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പ് നോട്ടീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കും ആദായനികുതി വകുപ്പിന്റെ കുരുക്ക്. കോൺഗ്രസ്, സിപിഎം, സിപിഐ അടക്കം രാഷ്ട്രീയ പാർട്ടികൾക്ക് പിന്നാലെ, കോൺഗ്രസിന്റെ കരുത്തനായ നേതാവ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി.

കോടതിയിൽ തീരുമാനമായ കേസുമായി ബന്ധപ്പെട്ടാണ് പുതിയ നോട്ടീസെന്നും ഇന്നലെ രാത്രിയോടെയാണ് നോട്ടീസ് ലഭിച്ചതെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. അത് കേസുമായി ബന്ധപ്പെട്ടാണെന്നോ എന്താണ് നോട്ടീസിൽ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടതെന്നോ ഡികെ ശിവകുമാർ വ്യക്തമാക്കിയിട്ടില്ല.

നോട്ടീസ് കണ്ട് ഞെട്ടിയെന്നും ഈ രാജ്യത്ത് ജനാധിപത്യമില്ലേയെന്നും ശിവകുമാർ ചോദിച്ചു. രണ്ട് സാമ്പത്തിക വർഷങ്ങളിലെ കണക്ക് കൃത്യമല്ല എന്ന് കാണിച്ച് 1800 കോടിയുടെ നോട്ടീസ് ആദായനികുതി വകുപ്പ് കോൺഗ്രസ് പാർട്ടിക്ക് നൽകിയതിന് പിന്നാലെയാണ് ഡി കെ ശിവകുമാറിനും നോട്ടീസ് നൽകിയതെന്നതും ശ്രദ്ധേയമാണ്.

WEB DESK
Next Story
Share it