Begin typing your search...

ശസ്ത്രക്രിയാപ്പിഴവ്: നീതിക്കുവേണ്ടി യുവതി കാത്തിരുന്നത് 20 വർഷം

ശസ്ത്രക്രിയാപ്പിഴവ്: നീതിക്കുവേണ്ടി യുവതി കാത്തിരുന്നത് 20 വർഷം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശ​സ്ത്ര​ക്രി​യയ്ക്കു ശേഷം ഉദരത്തിൽ സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒടുവിൽ യുവതിക്കു നീതി. 2004ൽ നടന്ന സംഭവത്തിൽ, 20 വ​ര്‍​ഷ​ത്തി​നു ശേഷമാണു യുവതിക്കു നഷ്ടപരിഹാരം ലഭിക്കുന്നത്. അ​ഞ്ചു ല​ക്ഷം രൂ​പയാണു കോടതി ന​ഷ്ട​പ​രി​ഹാ​രം വിധിച്ചത്.

ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ന്‍​സ് ക​മ്പ​നി യു​വ​തി​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​ക​ണ​മെ​ന്നാണ് ഉ​ത്ത​ര​വ്. അ​ശ്ര​ദ്ധ​മാ​യി സ​ര്‍​ജ​റി ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ യുവതിക്ക് അന്പ​തി​നാ​യി​രം രൂ​പയും ന​ല്‍​ക​ണം.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​ പത്മാവതിക്കാണു ദാരുണാനുഭവമുണ്ടായത്. 2004 സെ​പ്തം​ബ​ര്‍ 29നാ​ണ് അന്നു 32കാ​രിയായ പത്മാവതി ഹെര്‍​ണി​യ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ​ത്. ര​ണ്ടു ഡോ​ക്ട​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷ​വും അ​തി​ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെത്തു​ട​ര്‍​ന്ന് യു​വ​തി ഇ​തേ ഡോ​ക്ട​ര്‍​മാ​രെ സ​മീ​പി​ച്ച​പ്പോ​ള്‍ അ​ത് ശ​സ്ത്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യാ​ണെ​ന്നും വൈകാതെ മാറുമെന്നും പറഞ്ഞു. വേ​ദ​ന​സം​ഹാ​രികൾ ന​ല്‍​കി​യ ശേ​ഷം പ​റ​ഞ്ഞ​യ​ക്കു​ക​യും ചെ​യ്തു.

രോഗം കലശലായതിനെത്തുടർന്ന് 2010ൽ മറ്റൊരു ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് ഉദരത്തിൽ സർജിക്കൽ സൂചി കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. 3.2 സെ​ന്‍റി​മീ​റ്റ​ര്‍ നീ​ള​മു​ള്ള സ​ര്‍​ജി​ക്ക​ല്‍ സൂ​ചി​യാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലു​ടെ പു​റ​ത്തെ​ടു​ത്ത​ത്.

ഇ​തി​നു പി​ന്നാ​ലെ യു​വ​തി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഉ​പ​ഭോ​ക്തൃ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സൂ​ചി നീ​ക്കു​ന്ന​തു​വ​രെ, യു​വ​തി വ​ര്‍​ഷ​ങ്ങ​ളോ​ളം ക​ടു​ത്ത വേ​ദ​ന​യാ​ണ് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

WEB DESK
Next Story
Share it