Begin typing your search...

ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി പ്രവർത്തകൻ മൂത്രമൊഴിച്ച സംഭവം; യുവാവിന്റെ കാൽ കഴുകി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി

ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി പ്രവർത്തകൻ മൂത്രമൊഴിച്ച സംഭവം; യുവാവിന്റെ കാൽ കഴുകി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആറ് ദിവസങ്ങൾക്ക് മുൻപാണ് മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ വച്ച് ബിജെപി പ്രവർത്തകനും പ്രവേശ് ശുക്ള ആദിവാസി യുവാവായ ദഷ്മത് റാവത്തിന്റെ മുഖത്തും ദേഹത്തും മൂത്രമൊഴിച്ചത്. മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇരയുടെ കാൽ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് വരുത്തിയാണ് ഇരയുടെ കാൽ കഴുകി മാപ്പ് പറഞ്ഞത്. 'ആ ദൃശ്യങ്ങൾ എന്നെ വേദനിപ്പിച്ചു. ഞാൻ നിങ്ങളോട് മാപ്പ് പറയുന്നു. നിങ്ങൾ എനിക്ക് ദൈവത്തെ പോലെയാണ്' എന്നായിരുന്നു യുവാവിനോട് മുഖ്യമന്ത്രി പറഞ്ഞത്. കാൽ കഴുകാൻ തുനിഞ്ഞ മുഖ്യമന്ത്രിക്ക് മുന്നിൽ യുവാവ് ആദ്യം മടിച്ച് നിന്നെങ്കിലും മുഖ്യമന്ത്രി തന്നെ ഇടപെട്ട് അദ്ദേഹത്തെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു.

അതേസമയം കേസിൽ അറസ്റ്റിലായ പ്രതിയും ബിജെപി എംഎൽഎയുടെ സഹായിയുമായ പ്രവേശ് ശുക്ളയുടെ വീട് മധ്യപ്രദേശ് സർക്കാർ പൊളിച്ച് നീക്കി.

WEB DESK
Next Story
Share it