Begin typing your search...

നിയമസഭയ്ക്കുള്ളിൽ ബിജെപി എംഎൽഎ അശ്ലീല ദൃശ്യം കണ്ട സംഭവം; ത്രിപുര നിയമസഭയിൽ കയ്യാങ്കളി, ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

നിയമസഭയ്ക്കുള്ളിൽ ബിജെപി എംഎൽഎ അശ്ലീല ദൃശ്യം കണ്ട സംഭവം; ത്രിപുര നിയമസഭയിൽ കയ്യാങ്കളി, ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിജെപി എംഎൽഎ നിയമസഭയ്ക്കുള്ളിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ട സംഭവത്തിൽ പ്രതിപക്ഷ എംഎൽഎമാർ ചോദ്യം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തർക്കം ഏറ്റുമുട്ടലിലേക്കും കയ്യാങ്കാളിയിലേക്കും നീണ്ടതോടെ സ്പീക്കർ സഭ നടപടികൾ നിർത്തി വച്ചു. പ്രതിപക്ഷത്ത് നിന്നുള്ള തിപ്രമോദ ,കോൺഗ്രസ്, സിപിഐഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലാണ് സംഘട്ടനം ഉണ്ടായത് . സഭാ നടപടികൾക്ക് തടസം സൃഷ്ടിച്ചതിന് അഞ്ച് പ്രതിപക്ഷ എംഎൽഎമാർരെ സസ്പെൻഡ് ചെയ്തു. സുദീപ് റോയ് ബർമൻ (കോൺഗ്രസ്) ബിർഷകേതു ദേബർമ, രഞ്ജിത് രദേബര്‍മ, നന്ദിത റിയാങ് (മൂന്ന് പേരും തിപ്രമോദ) നയൻ സർക്കാർ ( സിപിഐഐം) എന്നിവരെയാണ് സ്പീക്കർ സസ്പെൻഡ് ചെയ്തത്.ഇതോടെ പ്രതിപക്ഷ എംഎൽഎമാർ സഭ വിട്ട് ഇറങ്ങി പോയി.

ബിജെപി എംഎൽഎയായ ജാദബ് ലാൽ നാഥാണ് നിയമസഭയ്ക്ക് ഉള്ളിലിരുന്ന് അശ്ലീല വീഡിയോ കണ്ടത്. ഇതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് അമീഷ് ദേബർമയാണ് ചോദ്യം ഉന്നയിച്ചത്. സ്പീക്കർ ബിശ്വബന്ധു സെൻ ബജറ്റ് പ്രസംഗം നടത്തുന്നതിനിടെയായിരുന്നു സംഭവം.പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തെ ഇതിനേക്കാൾ കൂടുതൽ പ്രാധന്യമുള്ള കാര്യങ്ങൾ പരിഗണിക്കാനുണ്ടെന്ന് ചൂണ്ടി കാട്ടി സ്പീക്കർ നിരാകരിച്ചു. തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ച് രംഗത്തെത്തിയത്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നുണ്ട്. ബിജെപി എംഎൽഎയുടെ പെരുമാറ്റത്തിനെതിരെ നടപടി വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

WEB DESK
Next Story
Share it