Begin typing your search...

ബീഫ് വിൽപന നടത്തിയെന്നാരോപണം; രാജസ്ഥാനിൽ പോലീസ് 12 വീടുകൾ തകർത്തു

ബീഫ് വിൽപന നടത്തിയെന്നാരോപണം; രാജസ്ഥാനിൽ പോലീസ് 12 വീടുകൾ തകർത്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജസ്ഥാനിൽ ബീഫ് വിൽപന നടത്തിയെന്നാരോപിച്ച് 12 വീടുകൾ തകർത്ത് പോലീസ്. കൂടാതെ 44 ഏക്കറിലെ ഗോതമ്പ്, കടുക് വിളകളും നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ​പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. രാജസ്ഥാനിലെ തിജാര ഖായിർത്താൽ ജില്ലയിലെ കിസ്നഗാർഹ് ബാസ് ഗ്രാമത്തിലാണ് സംഭവമെന്നാണ്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ബീഫ് വിൽപന തടയാത്തതിന് നാല് പോലീസുകാരെ സസ്​പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബീഫ് വിറ്റതിന് 22 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇതിൽ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനധികൃതമായി ഇവിടെ ബീഫ് വിൽപന നടത്തുന്നതായി നിരവധി തവണ പൊലീസിന് പരാതി ലഭിച്ചുവെന്ന റിപ്പോർട്ടുകളും ഉണ്ട്. 50ഓളം കന്നുകാലികളെ അറുത്ത് 50ഓളം ഗ്രാമങ്ങളിൽ ഇവിടെ നിന്നും ബീഫ് വിതരണം ചെയ്തിരുന്നുവെന്നും ആരോപണമുണ്ട്.

ഇത്തരത്തിൽ അനധികൃത ബീഫ് വിൽപന തടയാൻ ശ്രമിക്കാത്തതിനാണ് നാല് പോലീസുകാർക്കെതിരെ നടപടിയെടുത്തത്. അസിസ്റ്റന്റ് സബ് ഇൻസ്​പെക്ടർ, ഹെഡ് കോൺസ്റ്റബിൾ, രണ്ട് ബീറ്റ് കോൺസ്റ്റബിൾ എന്നിവരെയാണ് സസ്​പെൻഡ് ചെയ്തത്. അനധികൃത ബീഫ് വിൽപന നടക്കുന്നുവെന്ന പരാതി ലഭിച്ചയുടൻ തന്നെ പ്രദേശ​ത്ത് പരിശോധന നടത്തിയെന്ന് ജയ്പൂർ ഇൻസ്​പെക്ടർ ജനറൽ ഓഫ് പോലീസ് ഉമേഷ് ദത്ത വ്യക്തമാക്കി.

WEB DESK
Next Story
Share it