Begin typing your search...

അടുത്ത വമ്പന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടും; ട്വീറ്റുമായി ഹിന്‍ഡന്‍ബര്‍ഗ്‌

അടുത്ത വമ്പന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടും; ട്വീറ്റുമായി ഹിന്‍ഡന്‍ബര്‍ഗ്‌
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുതിയ റിപ്പോര്‍ട്ട് പുറത്തുവിടാനൊരുങ്ങുന്നതായി അമേരിക്കന്‍ നിക്ഷേപ-ഗവേഷണ ഏജന്‍സിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. ട്വിറ്ററിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്. അടുത്ത വലിയൊരു റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ട്വീറ്റില്‍ കുറിച്ചത്. റിപ്പോര്‍ട്ട് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അദാനി ഗ്രൂപ്പിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി കഴിഞ്ഞ ജനുവരിയില്‍ പുറത്തുവിട്ട ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു. റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന്റെ ഓഹരിയില്‍ വലിയ ഇടിവുണ്ടാക്കി.

സംഭവത്തില്‍ ഇരുകമ്പനികളും തമ്മില്‍ വലിയ വാദപ്രതിവാദങ്ങളും നടന്നു. കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ആയുധമായി പ്രതിപക്ഷവും റിപ്പോര്‍ട്ടിനെ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌ അടുത്ത സുപ്രധാന റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചത്. അതേസമയം പുതിയ റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെ കുറിച്ചുള്ളതാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Elizabeth
Next Story
Share it