Begin typing your search...

സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയവരെ പൊക്കാൻ ഉന്നതതല സംഘം യുകെയിലേക്ക്; ലക്ഷ്യം വിജയ് മല്യയും നീരവ് മോദിയും, സഞ്ജയ് ഭണ്ഡാരിയും

സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയവരെ പൊക്കാൻ ഉന്നതതല സംഘം യുകെയിലേക്ക്; ലക്ഷ്യം വിജയ് മല്യയും നീരവ് മോദിയും, സഞ്ജയ് ഭണ്ഡാരിയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിജയ് മല്യ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഉന്നതതല സംഘം യുകെയിലേക്ക്. സിബിഐ,എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവ ഉൾപ്പെടുന്ന സംഘമാണ് യുകെയിലേക്ക് തിരിക്കുന്നത്.ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിംഗ്ഫിഷർ എയർലൈൻസ് ഉടമ വിജയ് മല്യ എന്നിവരാണ് പിടികിട്ടാപുള്ളികളായുള്ളത്.

യുകെയിലും മറ്റ് രാജ്യങ്ങളിലും ഉള്ള ഇവരുടെ സ്വത്തുക്കൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് സംഘത്തിന് നേതൃത്വം നൽകുന്നതെന്നും റിപ്പോർട്ടുണ്ട്,

പ്രതികൾ ലണ്ടനിൽ സമ്പാദിച്ച സ്വത്തുക്കളെയും അവരുടെ ബാങ്കിംഗ് ഇടപാട് വിശദാംശങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ യുകെ അധികൃതരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

2016 ലാണ് സഞ്ജയ് ഭണ്ഡാരി യു കെയിലേക്ക് പലായനം ചെയ്തത്, ഇഡിയും സിബിഐയും നടത്തിയ നിയമപരമായ അഭ്യർത്ഥന പ്രകാരം കഴിഞ്ഞ വർഷം ജനുവരിയിൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൈമാറാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകി. ലണ്ടനിലെ 12-ാം നമ്പർ ബ്രയാൻസ്റ്റൺ സ്‌ക്വയറിലും ലണ്ടനിലെ 6 ഗ്രോസ്‌വെനർ ഹിൽ കോർട്ടിലുമായി നിരവധി വെളിപ്പെടുത്താത്ത വിദേശ വരുമാനവും സ്വത്തുക്കളും സഞ്ജയ് ഭണ്ഡാരിയുടെ കൈവശമുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്‌തിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ആണ് നീരവ് മോദിയെ തിരയുന്നത്. ഏകദേശം 2 ബില്യൺ ഡോളർ തട്ടിപ്പാണ് നടത്തിയത്

WEB DESK
Next Story
Share it