Begin typing your search...

മുംബൈയിലും ഡൽഹിയിലും കനത്ത മഴ; റോഡുകളിൽ വെള്ളം കയറി

മുംബൈയിലും ഡൽഹിയിലും കനത്ത മഴ; റോഡുകളിൽ വെള്ളം കയറി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുംബൈയിലും ഡൽഹിയിലും കനത്ത മഴയെത്തുടർന്ന് നിരവധിയിടങ്ങളിൽ വെള്ളം കയറുകയും നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്യുകയും ചെയ്തു. റോഡിൽ വെള്ളം കയറിയതോടെ ഡൽഹിയിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. തലസ്ഥാനത്ത് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും നാശം വിതച്ചു. നോയിഡയിൽ സ്‌കൂളുകൾക്ക് അവധിയാണ്. യമുനയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മുംബൈയിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. ചൊവ്വാഴ്ച രാത്രി മരം കടപുഴകി ബസിനു മുകളിൽ വീണെങ്കിലും ആളപായമില്ല. മഹാരാഷ്ട്രയിലെ റായ്ഗഡ്, പുണെ, സത്താറ, രത്‌നഗിരി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, പാൽഘർ, താനെ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്.

WEB DESK
Next Story
Share it