Begin typing your search...

പശ്ചിമ ബംഗാളിലും അസമിലും മണിപ്പൂരിലും കനത്ത മഴ ; വിവിധ ഇടങ്ങളിൽ നാശനഷ്ടം, ചുഴലിക്കാറ്റിനെ തുടർന്ന് പശ്ചിമ ബംഗാളിൽ നാല് മരണം

പശ്ചിമ ബംഗാളിലും അസമിലും മണിപ്പൂരിലും കനത്ത മഴ ; വിവിധ ഇടങ്ങളിൽ നാശനഷ്ടം, ചുഴലിക്കാറ്റിനെ തുടർന്ന് പശ്ചിമ ബംഗാളിൽ നാല് മരണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തില്‍ തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുന്നതിനിടെ അസമിലും ബംഗാളിലും മണിപ്പൂരിലും കനത്ത മഴയെന്ന വാര്‍ത്തയാണ് വരുന്നത്. മണിക്കൂറുകളായി ഇവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും കനത്ത കാറ്റുമുണ്ട്.

ബംഗാളില്‍ ജല്‍പൈഗുരിയിലുണ്ടായ ചുഴലിക്കാറ്റില്‍ നാല് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂറിലധികം പേര്‍ക്ക് പരുക്ക് സംഭവിച്ചതായും നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അസമില്‍ ശക്തമായ കാറ്റിലും മഴയിലും ഗുവാഹത്തി വിമാനത്താവളത്തിനും കേടുപാടുകള്‍ സംഭവിച്ചു. കാറ്റും മഴയും തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇതിന്‍റെ വിവിധ മേഖലകളിലും വിമാനമാര്‍ഗമുള്ള യാത്ര നിര്‍ത്തലാക്കിയിട്ടുണ്ട്.

നേരത്തെ തന്നെ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളില്‍ മഴയും ശക്തമായ കാറ്റുമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. അുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, നാഗാലാൻഡ്, തൃപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കായിരുന്നു മുന്നറിയിപ്പ്. ബംഗാളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ടായിരുന്നു.

WEB DESK
Next Story
Share it