Begin typing your search...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം രൂക്ഷം ; മൂന്ന് ദിവസത്തിനിടെ മരിച്ചത് 12 പേർ

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം രൂക്ഷം ; മൂന്ന് ദിവസത്തിനിടെ മരിച്ചത് 12 പേർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷമാകുന്നു. കടുത്ത ചൂടിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 12 പേരാണ് രാജസ്ഥാനിൽ മരിച്ചത്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

രാജസ്ഥാനിലെ ഫലോദിയിൽ ഇന്നലെ 50 ഡിഗ്രി താപനില രേഖപ്പെടുത്തി. ജയ്‌സാൽമീർ, ബാർമർ, ജോധ്പൂർ, കോട്ട, ബിക്കാനീർ, ചുരു എന്നിവിടങ്ങളിലും 50 ഡിഗ്രിയോടടുത്താണ് അന്തരീക്ഷ താപനില. ഡൽഹി, ഹരിയാന, പഞ്ചാബ്, യുപി എന്നീ സംസ്ഥാനങ്ങളിലും ശരാശരി 45 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്.

രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കുമിടയിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശം നൽകി. രാത്രിയിലും ചൂട് അനുഭവപ്പെടുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

WEB DESK
Next Story
Share it