Begin typing your search...

മുഖാവരണം ധരിച്ചുതുടങ്ങണം; മറക്കാതിരിക്കാം മുൻകരുതലുകൾ: നിർദേശങ്ങളുമായി ആരോ​ഗ്യമന്ത്രാലയം

മുഖാവരണം ധരിച്ചുതുടങ്ങണം; മറക്കാതിരിക്കാം മുൻകരുതലുകൾ: നിർദേശങ്ങളുമായി ആരോ​ഗ്യമന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. കോവിഡ് കേസുകൾ ഉയരുന്ന പട്ടികയിൽ ഒന്നാമതാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 26.4 ശതമാനം രോഗികൾ കേരളത്തിലാണ്. ശനിയാഴ്ച ഇന്ത്യയിൽ 1500 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഉയർന്ന നിരക്കാണിത്. ഫെബ്രുവരി പകുതിമുതലാണ് രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും ഉയരാൻ തുടങ്ങിയത്. ഈ സാഹചര്യത്തിൽ പുതിയ കോവി‍ഡ് മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം.

മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ എന്നിങ്ങനെ അവശ്യവസ്തുക്കളെല്ലാം എല്ലാ ആശുപത്രികളും കരുതണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധനയുടെ വേഗംകൂട്ടാൻ മന്ത്രാലയം നിർദേശം നൽകി. പത്തുലക്ഷം പേർക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പല സംസ്ഥാനങ്ങളിലും മതിയായ തോതിൽ ടെസ്റ്റുകൾ നടക്കുന്നില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കോവിഡിനൊപ്പം ഇൻഫ്ളുവൻസ വൈറസ് കേസുകൾ ഉയരുന്നതിനെക്കുറിച്ചും ആരോ​ഗ്യമന്ത്രാലയം പരാമർശിച്ചു. അടുത്തിടെയായി ഇൻഫ്ളുവൻസ കേസുകളിൽ വർധനവ് കാണുന്നുണ്ട്, കോവിഡ് ലക്ഷണങ്ങളിലെ സമാനത കാരണം ഡോക്ടർമാരെ രോ​ഗനിർണയത്തിലെത്തുന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.


പ്രധാനപ്പെട്ട നിർദേശങ്ങൾ

പ്രായമായവരും മറ്റ് രോ​ഗങ്ങൾ ഉള്ളവരും ആൾക്കൂട്ടമുള്ള ഇടങ്ങളും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും ഒഴിവാക്കുക.

ആശുപത്രി പരിസരങ്ങളിൽ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും മറ്റ് ആരോ​ഗ്യപ്രവർത്തകരും രോ​ഗികളും മാസ്ക് ധരിക്കുക.

ആൾക്കൂട്ടമുള്ള ഇടങ്ങളിലും അടഞ്ഞുകിടക്കുന്ന ഇടങ്ങളിലും മാസ്ക് ധരിക്കുക.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കർചീഫ് കൊണ്ടോ മറ്റോ മൂക്കും വായും മറയ്ക്കുക.

പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക.

ഇടയ്ക്കിടെ കൈകൾ കഴുകുക.

കോവിഡ് ടെസ്റ്റുകളിൽ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുക, ലക്ഷണങ്ങൾ കണ്ടാൽ കൃത്യമായി പരിശോധിക്കുക.

ശ്വാസകോശ സംബന്ധമായ രോ​ഗങ്ങൾ ഉള്ളവർ അടുത്തിടപഴകിയുള്ള സമ്പർക്കം കുറയ്ക്കുക.

Elizabeth
Next Story
Share it