Begin typing your search...

മാധ്യമപ്രവർത്തകരുടെ സുരക്ഷ; മാർഗനിർദേശം തയ്യാറാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

മാധ്യമപ്രവർത്തകരുടെ സുരക്ഷ; മാർഗനിർദേശം തയ്യാറാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാധ്യമപ്രവർത്തകരുടെ സുരക്ഷക്കായി മാർഗനിർദേശം തയ്യാറാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് സമാജ്‌വാദി പാർട്ടി മുൻ എം.പി അതീഖ് അഹമ്മദിനെ വധിക്കാൻ അക്രമികൾ എത്തിയത്. ഇതിനെ തുടർന്നാണ് അഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. മാർഗനിർദേശത്തിലെ വിശദാംശങ്ങൾ സംബന്ധിച്ച സൂചനകളൊന്നും വ്യക്തമായിട്ടില്ല.

എൻ.സി.ആർ ന്യൂസ് എന്ന പേരുപറഞ്ഞാണ് ഇന്നലെ പ്രയാഗ്‌രാജിലെ ആശുപത്രി പരിസരത്ത് അതീഖ് അഹമ്മദ് വധക്കേസിലെ പ്രതികൾ കടന്നുകൂടിയത്. അക്രമത്തിനിടെ ഒരു മാധ്യമപ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. ഇന്നലെ വലിയ സുരക്ഷ വീഴ്ചയാണ് ഉണ്ടായതെന്ന് മാധ്യമപ്രവർത്തകർ ഉൾപ്പെടെ വിമർശിച്ചു. മാർഗനിർദേശത്തിലെ വിശദവിവരങ്ങൾ ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കും.

Ammu
Next Story
Share it