വീട്ടില്‍ കഞ്ചാവ് ചെടി വളർത്തി; പിന്നാലെ പൊലീസ് പൊക്കി
വീട്ടില്‍ കഞ്ചാവ് ചെടി കുഴിച്ചിട്ട യുവാവിനെ പെരിന്തല്‍മണ്ണ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാര്‍ (32)നെയാണ് അറസ്റ്റിലായത്. ഇത്തരം വാര്‍ത്തകള്‍ പതിവാണെങ്കിലും സുരേഷ് കഞ്ചാവ് നട്ടത് ഉപയോഗത്തിന് മാത്രമല്ല, മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു ഇതിന് പിന്നില്‍. കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനായിരുന്നു ചെടി നട്ടതെന്നാണ് ഇയാള്‍ പറയുന്നത്.
കരിങ്കല്ലത്താണി പെട്രോള്‍ പമ്ബിന്ന് സമീപത്തെ വാടക വീട്ടിലാണ് സുരേഷ് താമസിക്കുന്നത്. പെരിന്തല്‍മണ്ണ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എത്തി പരിശോധന നടത്തിയത്. തുടര്‍ന്നായിരുന്നു എന്തിനാണ് കഞ്ചാവ് വളര്‍ത്തിയതെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍. ഇയാളുടെ പക്കല്‍ നിന്ന് 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. നിലവില്‍ പ്രതിക്ക് കഞ്ചാവുമായി ബന്ധപെട്ട് നിലമ്ബൂരിലും കേസുണ്ട്. പെരിന്തല്‍മണ്ണ പൊലീസ് ഇൻസ്പെക്ടര്‍ പ്രേംജിത്തിന്റെയും എസ്‌ഐ ഷിജോ തങ്കച്ചന്റെയും നേതൃത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.