Begin typing your search...

വഴങ്ങാത്ത സംസ്ഥാന സർക്കാരുകൾക്കെതിരെ കനത്തനടപടി; കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

വഴങ്ങാത്ത സംസ്ഥാന സർക്കാരുകൾക്കെതിരെ കനത്തനടപടി; കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാന സർക്കാരുകളോട് കേന്ദ്ര സർക്കാർ പക്ഷപാതപരമായി നിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനവുമായി സുപ്രീംകോടതി. മുനിസിപ്പൽ, ടൗൺ മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് വനിതാ സംവരണം എന്ന ഭരണഘടനാ പദ്ധതി നടപ്പാക്കാത്ത നാഗാലാൻഡ് സർക്കാരിനെതിരെ നടപടി സ്വീകരിക്കാത്തതിലാണ് കേന്ദ്ര സർക്കാരിന് വിമർശനമുണ്ടായത്. മറ്റു സംസ്ഥാന സർക്കാരുകൾക്കെതിരെ നിങ്ങൾ കർശന നടപടികൾ കൈക്കൊള്ളുമ്പോൾ സ്വന്തം സർക്കാരുകൾ ഭരണഘടനാ ലംഘനം നടത്തുന്നതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

ന്യൂഡൽഹി: സംസ്ഥാന സർക്കാരുകളോട് കേന്ദ്ര സർക്കാർ പക്ഷപാതപരമായി നിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനവുമായി സുപ്രീംകോടതി. മുനിസിപ്പൽ, ടൗൺ മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് വനിതാ സംവരണം എന്ന ഭരണഘടനാ പദ്ധതി നടപ്പാക്കാത്ത നാഗാലാൻഡ് സർക്കാരിനെതിരെ നടപടി സ്വീകരിക്കാത്തതിലാണ് കേന്ദ്ര സർക്കാരിന് വിമർശനമുണ്ടായത്.

മറ്റു സംസ്ഥാന സർക്കാരുകൾക്കെതിരെ നിങ്ങൾ കർശന നടപടികൾ കൈക്കൊള്ളുമ്പോൾ സ്വന്തം സർക്കാരുകൾ ഭരണഘടനാ ലംഘനം നടത്തുന്നതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന് ഈ വിഷയത്തിൽ കൈ കഴുകാനാകില്ലെന്ന് ജസ്റ്റിസ് എസ്.കെ.കൗൾ, ജസ്റ്റിസ് സുധൻഷു ധുലിയ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

'കേന്ദ്ര സർക്കാർ മടിച്ചുനിൽക്കുന്നുവെന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കരുത്. ഒരു ഭരണഘടനാ വ്യവസ്ഥ നടപ്പിലാക്കാതിരിക്കുമ്പോൾ നിങ്ങൾ എന്തുപങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ നിന്ന് കൈ കഴുകി പോകാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല. മറ്റു സന്ദർഭങ്ങളിൽ നിങ്ങൾക്ക് വഴങ്ങാത്ത മറ്റു സംസ്ഥാന സർക്കാരുകൾക്കെതിരെ നിങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രം ഭരിക്കുന്ന അതേ പാർട്ടി (ബിജെപി) അധികാരത്തിലുള്ള സംസ്ഥാനങ്ങളിലോ, കേന്ദ്രം ഇനി എന്താണ് ചെയ്യാൻ പോകുന്നത്. ഏതായിരുന്നാലും കൈ കഴുകാൻ നിങ്ങളെ അനുവദിക്കില്ല' കോടതി പറഞ്ഞു.

വനിതാ സംവരണം നടപ്പാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ് കോടതിയിൽ വ്യക്തമാക്കി.ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീസംവരണം നാഗാലാൻഡിൽ ബാധകമാണോ എന്നും അല്ലെങ്കിൽ എന്തെങ്കിലും ഇളവുണ്ടോ എന്നത് സംബന്ധിച്ച് സത്യവാങ്മൂലം തേടിയെങ്കിലും കേന്ദ്രസർക്കാർ അത്തരത്തിലൊന്ന് സമർപ്പിച്ചിട്ടില്ല എന്നതിലും കോടതി അമർഷം രേഖപ്പെടുത്തി.

WEB DESK
Next Story
Share it