Begin typing your search...

പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം ദൈവാനുഗ്രഹം; 2024 ലും ബിജെപി റെക്കോർഡ് ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും, ലോക്സഭയിൽ പ്രധാനമന്ത്രി

പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം ദൈവാനുഗ്രഹം; 2024 ലും ബിജെപി റെക്കോർഡ് ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും, ലോക്സഭയിൽ പ്രധാനമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയുകയാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് കേന്ദ്രസർക്കാരിൽ പരിപൂർണ വിശ്വാസം ഉണ്ടെന്ന് പറഞ്ഞാണ് മോദി തന്റെ പ്രസംഗം തുടങ്ങിയത്.

''അവിശ്വാസ പ്രമേയം സർക്കാരിനുള്ള പരീക്ഷണമല്ല. മറിച്ച് പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണ്. അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമായി കാണുന്നു. 2024ലും ബിജെപിക്കു റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയമുണ്ടാകും. ജനക്ഷേമ പദ്ധതികൾ പാസാക്കാനുള്ള സമയമാണു പ്രമേയത്തിന്റെ ചർച്ചയിലൂടെ പാഴാക്കിക്കളഞ്ഞത്. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തനിക്കെതിരെ രണ്ടാം തവണയാണ് അവിശ്വാസം കൊണ്ടുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം പ്രതിപക്ഷത്തോട് 'അവിശ്വാസം' കാണിച്ചു. പ്രതിപക്ഷത്തിനു രാജ്യത്തേക്കാൾ വലുത് പാർട്ടിയാണ്. പ്രമേയം അവതരിപ്പിക്കാൻ പഠിച്ച് തയാറെടുത്തു വന്നുകൂടെ? ഗൃഹപാഠം പോലും നടത്താതെയാണു പ്രതിപക്ഷം വന്നത്. അഴിമതിപ്പാർട്ടികൾ ഇപ്പോൾ ഒന്നായിരിക്കുന്നു.''

വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11ന് മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ, മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ വന്ന് സംസാരിക്കണമെന്നായിരുന്നു പ്രതിപക്ഷ നിലപാട്. പ്രമേയം വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് അറിയാമായിരുന്നിട്ടും, മണിപ്പുർ വിഷയത്തിൽ പാർലമെന്റിൽവന്നു സംസാരിക്കാൻ പ്രധാനമന്ത്രിയെ നിർബന്ധിതനാക്കുന്നതിനാല്‍, 'വിജയ'മെന്നാണു പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.

ലോക്‌സഭയിൽ 331 അംഗങ്ങളുള്ള ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അവിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാനാണു സാധ്യത. ബിജെപിക്ക് മാത്രം 303 എംപിമാരാണുള്ളത്. ഭൂരിപക്ഷം വേണ്ടത് 272. പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന് 144 എംപിമാരുണ്ട്. ബിആർഎസിന്റെ 9 വോട്ടുകൾ നേടാനായാൽ അംഗസംഖ്യ 152 ആയി ഉയരും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബിജെഡിയും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നില്ല.

WEB DESK
Next Story
Share it