Begin typing your search...

മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസ്സായിരുന്നു. വാ‍ര്‍ധക്യസഹജമായ അസുഖങ്ങളെ തുട‍ര്‍ന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ചൗട്ടാല നിലവിൽ ഇന്ത്യൻ നാഷണൽ ലോക്ദൾ അധ്യക്ഷനാണ്.

1935ൽ ഹരിയാനയിലാണ് ചൗട്ടാല ജനിച്ചത്. ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ് ഓംപ്രകാശ് ചൗട്ടാല. 1970-ൽ ഹരിയാന നിയമസഭയിലേക്കും 1987-ൽ അദ്ദേഹം രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1998-ൽ ഇന്ത്യൻ നാഷണൽ ലോക്ദൾ (INLD) രൂപീകരിച്ചു.

1989 ഡിസംബർ മുതൽ 1990 മെയ് വരെയും 1990 ജൂലൈ മുതൽ ജൂലൈയില്‍ ഒരുമാസത്തേക്കും 1991 മാർച്ച് മുതൽ 1991 ഏപ്രിൽ വരെയും ഒടുവിൽ 1999 ജൂലൈ മുതൽ 2005 മാർച്ച് വരെയും 4 തവണകളിലായി ഹരിയാന മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളായ അഭയ് ചൗട്ടാല, അജയ് ചൗട്ടാല എന്നിവ‍‍‍ര്‍ മക്കളാണ്.

WEB DESK
Next Story
Share it