Begin typing your search...

'ഇപ്പോഴത്തെ ഫലം അന്തിമമല്ല;ഹരിയാനയിൽ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും'; പ്രതീക്ഷ കൈവിടാതെ മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ

ഇപ്പോഴത്തെ ഫലം അന്തിമമല്ല;ഹരിയാനയിൽ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും; പ്രതീക്ഷ കൈവിടാതെ മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹരിയാനയിൽ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്നും ഇപ്പോള്‍ പുറത്തുവരുന്ന ഫലങ്ങള്‍ അന്തിമമല്ലെന്നും മാറി മറിയാമെന്നും മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹരിയാനയിൽ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്ന ആത്മവിശ്വാസമുണ്ട്. വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുകയാണ്. ലീഡ് നില മാറി മറിയാം. എന്നാല്‍, ഒടുവിൽ ഫലം വരുമ്പോള്‍ കോണ്‍ഗ്രസിന് തന്നെയായിരിക്കും വിജയമെന്നും ഭൂപീന്ദര്‍ ഹൂഡ പറഞ്ഞു. വോട്ടെണ്ണൽ ആരംഭിച്ച ആദ്യ ഘട്ടത്തിൽ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തിയതോടെ വലിയ രീതിയിലുള്ള ആഘോഷമായിരുന്നു പ്രവര്‍ത്തകര്‍ നടത്തിയത്.

എന്നാല്‍, പിന്നീടുള്ള വോട്ടെണ്ണൽ ഫലം പുറത്തുവന്നതോടെ ബിജെപി ലീഡ് നില ഉയര്‍ത്തുകയും കേവല ഭൂരിപക്ഷത്തിലേക്ക് എത്തുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസ് ക്യാമ്പ് ആശങ്കയിലായത്. ബിജെപി ലീഡ് നിലയിൽ മുന്നിലെത്തിയതോടെ കോണ്‍ഗ്രസിന്‍റെ ദില്ലി ആസ്ഥാനത്തെയും ഭൂപീന്ദര്‍ ഹൂഡയുടെ വീട്ടിലെയും ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹരിയാനയിലെ ലീഡ് നിലയില്‍ പിന്നോട്ട് പോയതിൽ കോണ്‍ഗ്രസ് ക്യാമ്പിൽ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും വിജയ പ്രതീക്ഷയിലാണ് മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ.

രാവിലെ 11.18വരെയുള്ള വോട്ടെണ്ണൽ ഫലം പുറത്തുവന്നതോടെ ഹരിയാനയിൽ ബിജെപി 48 സീറ്റുകളിലാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് 36 സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. മറഅറുള്ളവര്‍ 6 സീറ്റുകളിലും ഹരിയാനയിൽ മുന്നേറുന്നുണ്ട്. പല മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപി മുന്നേറുന്നതെന്നും ലീഡ് നില തിരിച്ചുപിടിക്കാനാകുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. പലയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതിനാൽ തന്നെ ലീഡ് നില ഇനിയും മാറി മറിയാനും സാധ്യതയുണ്ട്.

WEB DESK
Next Story
Share it