Begin typing your search...

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബി.ജെ.പിയിൽ ചേർന്നു

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബി.ജെ.പിയിൽ ചേർന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോൺഗ്രസ് വിട്ട ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്ത് എത്തി കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയിൽ നിന്നുമാണ് കിരൺ കുമാർ അംഗത്വം സ്വീകരിച്ചത്. മൂന്നാഴ്ച മുൻപാണ് കിരൺ കുമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചത്.

2010 നവംബർ 11ന് അദ്ദേഹം ആന്ധ്രാപ്രദേശിൻറെ മുഖ്യമന്ത്രിയായത്. എന്നാൽ സംസ്ഥാനം വിഭജിക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് 2014 മാർച്ച് 10 ന് അദ്ദേഹം രാജിവച്ചു. സംസ്ഥാന വിഭജനം സംബന്ധിച്ച കേന്ദ്ര സർക്കാരിൻറെ കരട് ബില്ലിനെ എതിർക്കുന്ന പ്രമേയം അദ്ദേഹം നിയമസഭ പാസാക്കിയതും ശ്രദ്ധേയമാണ്.

Aishwarya
Next Story
Share it