Begin typing your search...

ഉത്തരാഖണ്ഡിലെ കാട്ടു തീ ; സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ഉത്തരാഖണ്ഡിലെ കാട്ടു തീ ; സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്തെ കാട്ടുതീ വിഷയത്തിൽ ഉത്തരഖണ്ഡ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കാട്ടുതീ പടരുമ്പോൾ വനംവകുപ്പ് ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ അയയ്ക്കുന്നത് എങ്ങനെയെന്നാണ് സുപ്രീം കോടതി ബുധനാഴ്ച ചോദിച്ചത്. കഴിഞ്ഞ നവംബറിന് ശേഷമുണ്ടായ കാട്ടുതീയിൽ സംസ്ഥാനത്ത് 1437 ഹെക്ടർ വനമാണ് നശിച്ചത്. ഉത്തരാഖണ്ഡിലെ കാട്ടു തീ സംബന്ധിച്ച കേസുകൾ പരിഗണിക്കുമ്പോഴാണ് സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്.

40 ശതമാനം വനത്തിലും കാട്ടുതീ പടരുകയാണെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ലെന്നുമാണ് അഭിഭാഷകനായ പരമേശ്വർ കോടതിയെ അറിയിച്ചത്. അതേസമയം പുതിയ അഗ്നിബാധകളൊന്നുമുണ്ടായില്ലെന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ കൌൺസൽ സുപ്രീം കോടതിയിൽ അഭിഭാഷകന് മറുപടി നൽകിയത്. കാട്ടുതീ അണയ്ക്കാനുള്ള സാമ്പത്തിക സഹായം കേന്ദ്രത്തിൽ നിന്ന് ലഭ്യമായിട്ടില്ലെന്നും സംസ്ഥാനം സുപ്രീം കോടതിയിൽ വാദിച്ചു.

ആറംഗ കമ്മിറ്റി വിഷയം പഠിക്കുന്നുണ്ടെ്നും 9000ത്തോളം ആളുകൾ കാട്ടുതീ അണയ്ക്കാനായി പ്രയത്നിക്കുന്നുണ്ടെന്നും 420 കേസുകൾ എടുത്തതായും കൌൺസൽ കോടതിയിൽ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ആറംഗ സമിതി ഓരോ രണ്ട് ദിവസവും മുഖ്യമന്ത്രിയെ കാട്ടു തീ സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും സംസ്ഥാനത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

WEB DESK
Next Story
Share it