Begin typing your search...

'നിങ്ങളുടെ വേലക്കാരിയല്ല': യാത്രക്കാരനോട് എയർഹോസ്റ്റസ്  

നിങ്ങളുടെ വേലക്കാരിയല്ല: യാത്രക്കാരനോട് എയർഹോസ്റ്റസ്  
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിമാനത്തിനുള്ളിൽ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലി ജീവനക്കാരിയും യാത്രക്കാരനും തമ്മിൽ തർക്കം. ഇൻഡിഗോ എയർലൈൻസിന്റെ ഇസ്താംബുൾ-ഡൽഹി വിമാനത്തിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഗുർപ്രീത് സിങ് ഹാൻസ് എന്നയാളാണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്.

എയർഹോസ്റ്റസിനോട് യാത്രക്കാരൻ പരുഷമായി സംസാരിക്കുന്നത് വിഡിയോയിൽ കാണാം. ''നിങ്ങൾ ആക്രോശിച്ചതും ബഹളം വച്ചതും കാരണം ഞങ്ങളുടെ ഒരു ക്രൂ മെമ്പർ കരയുകയാണ്'' എന്ന് എയർഹോസ്റ്റസ് പറയുന്നു. എയർഹോസ്റ്റസ് പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ്, യാത്രക്കാരൻ ''നീ എന്തിനാണ് അലറുന്നത്?'' എന്ന് ചോദിച്ചു. രൂക്ഷമായ വാക്കുതർക്കത്തിനിടെ യാത്രക്കാരൻ നിങ്ങൾ 'വേലക്കാരി'യാണെന്ന് പറഞ്ഞു. ഇതോടെ ക്ഷമ നശിച്ച എയർഹോസ്റ്റസ് ''ഞാൻ നിങ്ങളുടെ വേലക്കാരിയല്ല, ഞാൻ ഇൻഡിഗോ കമ്പനിയുടെ ജോലിക്കാരിയാണെ''ന്ന് പറയുന്നതാണ് വിഡിയോയിലുള്ളത്.

Ammu
Next Story
Share it