Begin typing your search...

കർഷക പ്രതിഷേധം; സമരം അവസാനിപ്പിക്കാൻ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ സഹായം തേടി കേന്ദ്ര സർക്കാർ

കർഷക പ്രതിഷേധം; സമരം അവസാനിപ്പിക്കാൻ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ സഹായം തേടി കേന്ദ്ര സർക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കർഷകസമരം തീർക്കാൻ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ സഹായം തേടി കേന്ദ്ര സർക്കാർ. അമരീന്ദർ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീർക്കണം എന്ന് നിലപാടാണ് ഉള്ളതെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി. കർഷകർ ചില കാര്യങ്ങളിൽ ദേശീയ താല്പര്യം കൂടി പരിഗണിക്കണം എന്ന് അമരീന്ദർ സിംഗ് പറഞ്ഞു. അതേ സമയം സർക്കാർ നിർദ്ദേശം കർഷകർ തള്ളിയതിൽ 'ബാഹ്യ' ഇടപെടൽ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് കേന്ദ്രസർക്കാർ.

പഞ്ചാബ് അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർ ഇന്ന് ചലോ ദില്ലി മാർച്ച് പുനരാരംഭിക്കും. രാവിലെ 11 മണിക്ക് ഹരിയാനയിലേക്ക് സമാധാനപരമായി പ്രവേശിക്കും എന്നാണ് കർഷക സംഘടനകൾ പറയുന്നത്. കർഷകരെ തടയാൻ ഹരിയാന പോലീസും കേന്ദ്ര സേനയും നിലയുറപ്പിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it