Begin typing your search...

വ്യാജ വോട്ടര്‍ ഐ.ഡി. കാര്‍ഡ്: നിര്‍മിച്ചത് യൂത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പെന്ന് പൊലീസ്

വ്യാജ വോട്ടര്‍ ഐ.ഡി. കാര്‍ഡ്:  നിര്‍മിച്ചത് യൂത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പെന്ന് പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വ്യാജ വോട്ടര്‍ ഐ.ഡി. കാര്‍ഡുകള്‍ നിര്‍മിച്ചത് യൂത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പുകാരെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ്.

മൊബൈല്‍ ആപ്ലിക്കേഷൻ വഴിയാണ് കാര്‍ഡുകള്‍ നിര്‍മിച്ചത്. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

പ്രതികളായ ബിനില്‍ ബിനു, ഫെനി നൈനാൻ എന്നിവര്‍ കാറില്‍ സഞ്ചരിക്കവേയാണ് പിടികൂടിയതെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിന്റെ കാറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാര്‍ പോലീസ് കസ്റ്റഡിയിലാണ്.


യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രഞ്ജു എന്നയാള്‍ ചുമതലപ്പെടുത്തിയതനുസരിച്ചാണ് കേസിലെ ഒന്നുമുതല്‍ നാലുവരെ പ്രതികളായ ഫെനി നൈനാൻ, ബിനില്‍ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണൻ എന്നിവര്‍ അടൂരിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസില്‍വെച്ച്‌ കാര്‍ഡുകള്‍ തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു.


ദിവസവും 50 മുതല്‍ 60 വരെ കാര്‍ഡുകള്‍ തയ്യാറാക്കിയിരുന്നു. ഇത്തരത്തില്‍ രണ്ടായിരത്തോളം വ്യാജ കാര്‍ഡുകളാണ് തയ്യാറാക്കിയത്. ഇതിനായി ദിവസവും 1000 രൂപ വീതം നല്‍കിയിരുന്നതായി യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റും കേസിലെ നാലാം പ്രതിയുമായ വികാസ് കൃഷ്ണൻ മൊഴി നല്‍കിയിട്ടുണ്ട്. ഈ കാര്‍ഡുകളാണ് യൂത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്.


വ്യാജമായി നിര്‍മിച്ച രണ്ടായിരത്തോളം കാര്‍ഡുകള്‍ കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് പകരമായി ഉപയോഗിച്ചേക്കാമെന്നും പോലീസ് അറിയിച്ചു.


വ്യാജകാര്‍ഡുകള്‍ നിര്‍മിക്കുന്നതിനുള്ള മദര്‍ കാര്‍ഡായി ഉപയോഗിച്ചത് തൃക്കരിപ്പൂര്‍ കമ്ബല്ലൂര്‍ സ്വദേശിയായ ടോമിൻ മാത്യുവിന്റെ പേരിലുള്ള കാര്‍ഡാണ്. ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.


WEB DESK
Next Story
Share it