Begin typing your search...

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; നാലംഗസംഘം ചെന്നൈയില്‍ അറസ്റ്റില്‍

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; നാലംഗസംഘം ചെന്നൈയില്‍ അറസ്റ്റില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിഖില്‍ തോമസിനടക്കം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഘം ചെന്നൈയില്‍ അറസ്റ്റിലായി.തമിഴ്നാട്, ആന്ധ്രാ സ്വദേശികള്‍ ആയ 4 പേരാണ് അറസ്റ്റിലായത്.

തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം.മേഘേശ്വരൻ, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്‌ഡി, ദിവാകര്‍ റെഡ്‌ഡി എന്നിവരാണ് പിടിയിലായത്.

മലയാളി ഐപിഎസ് ഉദ്യോഗസ്ഥയും, ചെന്നൈ സെൻട്രല്‍ ക്രൈംബ്രാഞ്ച് ഡിസിപിയുമായ എൻ. എസ്. നിഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റ് പൊളിച്ചത്. ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലയുടെ വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് നിഖിലിനു നിര്‍മിച്ചു കൈമാറിയത് റിയാസ് ആണ്.

ഇവരുടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഞ്ഞൂറോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും, ഇവ നിര്‍മിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററുകളും കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. അമേരിക്കൻ കോണ്‍സുലേറ്റിന്റെ പരാതിയിലാണ് അറസ്റ്റ്.

എംഎസ്‌എം കോളജിലെ എസ്‌എഫ്‌ഐ മുൻ ഏരിയ സെക്രട്ടറിയായ നിഖില്‍, ബികോം പൂര്‍ത്തിയാക്കാതെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ അവിടെത്തന്നെ എംകോം പ്രവേശനം നേടിയത് വൻ വിവാദം ആയിരുന്നു.

WEB DESK
Next Story
Share it