Begin typing your search...

'വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ തിരഞ്ഞെടുപ്പ് സമ്മാനങ്ങളുടെ വിതരണവും ആരംഭിക്കും': പരിഹാസവുമായി മല്ലികാർജുൻ ഖർഗെ

വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ തിരഞ്ഞെടുപ്പ് സമ്മാനങ്ങളുടെ വിതരണവും ആരംഭിക്കും: പരിഹാസവുമായി മല്ലികാർജുൻ ഖർഗെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കർണാടക തിരഞ്ഞെടുപ്പിലെ പരാജയവും ഇന്ത്യ മുന്നണിയുടെ വിജയകരമായ രണ്ട് യോഗങ്ങളും കാരണമാണ് കേന്ദ്രം എൽപിജി നിരക്കുകൾ കുറച്ചതെന്ന് കോൺഗ്രസ്. ആ കസേരയിൽ പിടിച്ചിരിക്കാൻ മോദി എന്തും ചെയ്യുമെന്നും കൂടുതൽ 'സമ്മാനങ്ങൾ' പ്രതീക്ഷിക്കാമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

''വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ തിരഞ്ഞെടുപ്പ് സമ്മാനങ്ങളുടെ വിതരണവും ആരംഭിക്കും. ജനങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം കവർന്നെടുത്ത ദയാരഹിതരായ മോദി സർക്കാർ ഇപ്പോൾ അമ്മമാർക്കും പെങ്ങൻമാർക്കും നേരെ സൗമനസ്യം അഭിനയിക്കുകയാണ്'' – എക്സ് പ്ലാറ്റ്ഫോമിലെഴുതിയ കുറിപ്പിൽ ഖർഗെ വ്യക്തമാക്കി. ഹിന്ദിയിലാണ് കുറിപ്പ്.

''ഒൻപതര വർഷം 400 രൂപയ്ക്ക് വിൽക്കേണ്ടിയിരുന്ന എൽപിജി സിലിൻഡറുകൾ 1,100 രൂപയ്ക്ക് വിറ്റ് സാധാരണക്കാരുടെ ജീവിതം നശിപ്പിച്ചപ്പോൾ എന്തുകൊണ്ട് ഈ 'സ്നേഹോപകാരം' മനസ്സിലേക്കു വന്നില്ല? 200 രൂപയുടെ സബ്സിഡി നൽകി ജനങ്ങളുടെ രോഷം 2024ൽ തണുപ്പിക്കാനാകില്ലെന്ന് മോദി സർക്കാർ മനസ്സിലാക്കണം. ഇന്ത്യ മുന്നണിയോടുള്ള ഭയം നല്ലതാണ് മോദിജീ! പൊതുജനം മനസ്സിൽ ഉറപ്പിച്ചുകഴിഞ്ഞു, വിലക്കയറ്റത്തെ നേരിടണമെങ്കിൽ ബിജെപിയെ പുറത്താക്കണമമെന്ന്'' – അദ്ദേഹം കുറിച്ചു.

WEB DESK
Next Story
Share it