Begin typing your search...

ബി.ജെ.പി വിടാനൊരുങ്ങി മുൻ കേന്ദ്രമന്ത്രി ആർ.സി.പി സിങ്

ബി.ജെ.പി വിടാനൊരുങ്ങി മുൻ കേന്ദ്രമന്ത്രി ആർ.സി.പി സിങ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബി.ജെ.പി വിടുമെന്ന് പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി ആർ.സി.പി സിങ് രം​ഗത്ത്. സ്വന്തം പാർട്ടി ഉടൻ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ലാണ് ഇദ്ദേഹം ജെ.ഡി.യു വിട്ട് ബി.ജെ.പിയിൽ ചേർന്നത്. അഴിമതി ആരോപണങ്ങളിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ വിശദീകരണം തേടിയപ്പോഴായിരുന്നു മാറ്റം.


ബി.ജെ.പി അംഗത്വം പുതുക്കി നൽകിയില്ലെന്നും അതിനാൽ ഉടൻ പാർട്ടി വിടുമെന്നുമാണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സിങ് വ്യക്തമാക്കിയത്. 18 മാസമായി പാർട്ടിയിൽ ചേർന്നിട്ടും ഒരുതരത്തിലുള്ള ഉത്തരവാദിത്തവും പാർട്ടി ഏൽപിച്ചിട്ടില്ലെന്ന നിരാശയും അദ്ദേഹം പങ്കുവെച്ചു.

ഏറെ പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് വരുന്ന ആളെന്ന നിലയിൽ ബി.ജെ.പി നേതൃത്വവുമായി നിരവധി തവണ ആശയവിനിമയം നടത്തിയിരുന്നു. ഈ രാഷ്ട്രീയ പാരമ്പര്യം അവർക്ക് മുതൽക്കൂട്ടാകുമായിരുന്നു. എന്നാൽ ബി.ജെ.പി വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ്. ഒരർഥത്തിൽ അതിനെ പ്രശംസിക്കുന്നുവെന്നും സിങ് പറഞ്ഞു.

WEB DESK
Next Story
Share it