Begin typing your search...

'സാധ്യമായതെല്ലാം മണിപ്പൂരിൽ ചെയ്തു, സർക്കാർ ഇടപെട്ടതോടെ സ്ഥിതി മെച്ചപ്പെട്ടു' ; മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

സാധ്യമായതെല്ലാം മണിപ്പൂരിൽ ചെയ്തു, സർക്കാർ ഇടപെട്ടതോടെ സ്ഥിതി മെച്ചപ്പെട്ടു ; മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മണിപ്പൂർ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായതെല്ലാം മണിപ്പൂരിൽ ചെയ്തുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. സർക്കാർ ഇടപെട്ടതോടെ സ്ഥിതി​ഗതികൾ മെച്ചപ്പെട്ടു. അമിത് ഷാ മണിപ്പൂരിൽ തങ്ങി സ്ഥിതി​ഗതികൾ വിലയിരുത്തിയതാണെന്നും അസമിലെ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു. സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടുവെന്നും മോദി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാറിന്‍റെ ആവശ്യം പരി​ഗണിച്ച് കേന്ദ്രസർക്കാർ സഹായം തുടരുന്നുണ്ട്. കലാപ ബാധിതർക്കുള്ള സഹായവും പുനരധിവാസ പ്രവർത്തനങ്ങളും ഇപ്പോഴും മണിപ്പൂരിൽ തുടരുന്നുണ്ടെന്നും മോദി പറഞ്ഞു. വടക്കുകിഴക്കന് സംസ്ഥാനങ്ങളില് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് മോദി വിശദമായി അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്.

WEB DESK
Next Story
Share it