Begin typing your search...

കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ പൂട്ടണമെന്ന് എക്‌സിനോട് കേന്ദ്രസർക്കാർ

കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ പൂട്ടണമെന്ന് എക്‌സിനോട് കേന്ദ്രസർക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലെ ചില അക്കൗണ്ടുകള്‍ക്കെതിരെയും പോസ്റ്റുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടെന്ന വെളിപ്പെടുത്തലുമായി കമ്പനി. കർഷകസമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകൾ താൽകാലികമായി ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സോഷ്യൽ മീഡിയാ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.

എക്‌സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് പേജിലാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയില്‍ മാത്രമായി വിലക്കുമെന്നും എന്നാല്‍ ഇത്തരം നടപടികളോട് തങ്ങള്‍ യോജിക്കുന്നില്ലെന്നുമാണ് എക്‌സ് വ്യക്തമാക്കിയിരിക്കുന്നത്. ഈ പോസ്റ്റുകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ബാധകമാണെന്നും എക്‌സ് ചൂണ്ടിക്കാട്ടുന്നു



അതേസമയം തങ്ങളുടെ നിലപാടിന് അനുസൃതമായി അക്കൗണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യാനാവശ്യപ്പെട്ടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ ഒരു റിട്ട് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും എക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്ക് വിധേയമായ അക്കൗണ്ട് ഉടമകളെ തങ്ങളുടെ നയങ്ങള്‍ക്ക് അനുസൃതമായി ആ വിവരം അറിയിച്ചുവെന്നും എക്‌സ് പറഞ്ഞു.

നിയമപരമായ നിയന്ത്രണങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രസിദ്ധീകരിക്കാനാവില്ലെന്നും, എന്നാല്‍ സുതാര്യത ഉറപ്പുവരുത്തേണ്ടത് അനിവാര്യമനായതിനാല്‍ അക്കാര്യം പരസ്യപ്പെടുത്തേണ്ടതുണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.

WEB DESK
Next Story
Share it