Begin typing your search...

ലക്ഷദ്വീപിലെ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ മാംസം ഒഴിവാക്കിയ നടപടി; സുപ്രീം കോടതി ശരിവച്ചു

ലക്ഷദ്വീപിലെ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ മാംസം ഒഴിവാക്കിയ നടപടി; സുപ്രീം കോടതി ശരിവച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയുള്ള ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. മീനും മുട്ടയും നിലനിർത്തിയിട്ടുണ്ടെും കോടതി വ്യക്തമാക്കി.

ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ഏറെ വിവാദമായിരുന്നു. നേരത്തേ ഇത് സംബന്ധിച്ചുള്ള വിശദീകരണം സുപ്രീംകോടതി ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നടക്കം തേടിയിരുന്നു. ഇതിനെക്കുറിച്ചുള്ള പൊതുതാൽപ്പര്യ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയിലേയ്ക്ക് ഹർജി എത്തിയത്. ഭരണകൂടത്തിന്റെ നയപരമായ തീരുമാനമാണിതെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഹർജി തള്ളിയിരിക്കുന്നത്.

WEB DESK
Next Story
Share it