Begin typing your search...

ഇലക്ട്രൽ ബോണ്ടിൽ പുതിയ വിവരങ്ങൾ പുറത്ത്; 10 കമ്പനികളിൽ നിന്ന് ബിജെപിക്ക് ലഭിച്ചത് 2123 കോടി

ഇലക്ട്രൽ ബോണ്ടിൽ പുതിയ വിവരങ്ങൾ പുറത്ത്; 10 കമ്പനികളിൽ നിന്ന് ബിജെപിക്ക് ലഭിച്ചത് 2123 കോടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്ത് ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഏറ്റവും കൂടുതൽ സംഭാവന നൽകിയ ആദ്യ പത്ത് കമ്പനികളിൽ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും കിട്ടിയതായാണ് കണക്കുകൾ പുറത്ത് വരുന്നത്. കോൺഗ്രസിന് 615 കോടി രൂപയും കിട്ടിയെന്നും കണക്കുകൾ വ്യക്തമാകുന്നു.

മേഘ എഞ്ചിനിയറിങ് 584 കോടിയും റിലൈയൻസുമായി ബന്ധുമുണ്ടെന്ന് ആരോപണം ഉയർന്ന ക്വിക്ക് സപ്ലൈ 584 കോടിയും ബിജെപിക്ക് നൽകിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സാൻറിയാഗോ മാർട്ടിൻറെ കമ്പനിയിൽ നിന്ന് പ്രമുഖ പാർട്ടികൾക്ക് കോടികൾ കിട്ടിയെന്നും രേഖകളിലുണ്ട്. തൃണമൂലിനും ഡിഎംകെയ്ക്കും അഞ്ഞൂറ് കോടിയും വൈഎസ്‌ഐർ കോൺഗ്രസിന് 154 കോടി രൂപയും കിട്ടി. ബിജെപിക്ക് കിട്ടിയത് നൂറ് കോടി രൂപയാണ്. കോൺഗ്രസിന് 50 കോടിയും കിട്ടി. അടുത്തടുത്ത ദിവസങ്ങളിൽ കോടികളുടെ ബോണ്ടുകൾ വാങ്ങിയ ഫാർമ കമ്പനികൾ ബിജെപിക്ക് സംഭാവന നൽകിയതായും എസ്ബിഐ കൈമാറിയ രേഖകളിലുണ്ട്.

WEB DESK
Next Story
Share it