Begin typing your search...

ഇ ഡിക്ക് തന്നിഷ്ടപ്രകാരം അറസ്റ്റ് ചെയ്യാനാകില്ല: ദില്ലി ഹൈക്കോടതി

ഇ ഡിക്ക് തന്നിഷ്ടപ്രകാരം അറസ്റ്റ് ചെയ്യാനാകില്ല: ദില്ലി ഹൈക്കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ചൂണ്ടിക്കാട്ടി തന്നിഷ്ടപ്രകാരം എൻഫോ‍‍ഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന് ഒരാളെ അറസ്റ്റ് ചെയ്യാൻ ക‍ഴിയില്ലെന്ന് ദില്ലി ഹൈക്കോടതി.

പി എം എല്‍ എ നിയമം ( പ്രിവെന്‍ഷന്‍ ഓഫ് മണി ലോണ്‍ഡറിങ് ആക്റ്റ്) അനിയന്ത്രിതമായി അധികാരം ഇ ഡിക്ക് നല്‍കുന്നില്ലെന്നും ജസ്റ്റിസ് അനൂപ് ജയറാം ബാംബാനി ചൂണ്ടിക്കാട്ടി.

പി എം എല്‍ എ നിയമത്തിലെ 50 ാം വകുപ്പ് പ്രകാരം ഹാജരാകാൻ ആവശ്യപ്പെടാം, എന്നാല്‍ ഇതില്‍ അറസ്റ്റിനുള്ള അധികാരം ഉള്‍പ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പി എം എല്‍ എ നിയമത്തിലെ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള കുറ്റകൃത്യമുണ്ടെന്ന് ബോധ്യമുണ്ടായിരിക്കണം എന്നത് പ്രധാനമാണ്.

അറസ്റ്റിനുള്ള കാരണങ്ങള്‍ രേഖാമൂലം വേണം. ഇതിനുള്ള തെളിവുകളും കൈവശം ഉണ്ടായിരിക്കണം എന്ന് കോടതി നിരീക്ഷിച്ചു. പി എം എല്‍ എ കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട ആശിഷ് മിത്തല്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയാണ് കോടതിയുടെ നിരീക്ഷണം.

WEB DESK
Next Story
Share it