Begin typing your search...

മമത ബാനർജിയ്‌ക്കെതിരെ അധിക്ഷേപ പരാമർശം: അഭിജിത് ഗംഗോപാധ്യായക്ക് 24 മണിക്കൂർ പ്രചാരണ വിലക്ക്

മമത ബാനർജിയ്‌ക്കെതിരെ അധിക്ഷേപ പരാമർശം: അഭിജിത് ഗംഗോപാധ്യായക്ക് 24 മണിക്കൂർ പ്രചാരണ വിലക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മമത ബാനർജിയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബി.ജെ.പി സ്ഥാനാർഥിയ്ക്കെതിരേ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. തംലുക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും മുൻ കൽക്കട്ട ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കമ്മിഷൻ വിലക്കി. 24-മണിക്കൂർ സമയമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കുള്ളത്. സ്ഥാനാർഥി മാതൃകാ പെരുമാറ്റചട്ടത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷിച്ചു. തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി.

വിലക്കിനോടൊപ്പം കർശനമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മാതൃകാ പെരുമാറ്റചട്ടം നിലനിൽക്കുന്ന കാലയിളവിൽ പരസ്യപ്രതികരണം നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്. ചെറിയരീതിയിൽ വ്യക്തിപരമായ കടന്നാക്രമണം ഗംഗോപാധ്യായ് നടത്തിയെന്നും പെരുമാറ്റചട്ടത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചെന്നും കമ്മിഷൻ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിമുതൽ 24-മണിക്കൂർ സമയമാണ് വിലക്ക്.

നേരത്തേ ഹാൽഡിയയിൽ വെച്ച് നടന്ന ഒരു പൊതുപരിപാടിയിലാണ് ഗംഗോപാധ്യായ് മമതയെ കടന്നാക്രമിച്ചത്. വ്യക്തിപരമായി കടുത്ത പ്രയോഗങ്ങളും അദ്ദേഹം നടത്തി. ഇത് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണെന്നും പ്രത്യേകിച്ച് ഭരണഘടനാപദവിയിലിരിക്കുന്ന ഒരാൾക്കെതിരേയുള്ള ഇത്തരം വ്യക്തിപരമായ കടന്നാക്രമണങ്ങൾ അപലപനീയമാണെന്നും കമ്മിഷൻ വിലയിരുത്തി. ഗംഗോപാധ്യായ് മത്സരിക്കുന്ന തംലുക് മണ്ഡലത്തിൽ മേയ് 25-നാണ് വോട്ടെടുപ്പ്.

WEB DESK
Next Story
Share it