ഉത്തരേന്ത്യയിൽ വൻ ഭൂചലനം
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. 10.17ന് അനുഭവപ്പെട്ട പ്രകമ്പനം മൂന്നു സെക്കൻഡ് നീണ്ടുനിന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഭയചികിതരായ ജനങ്ങൾ വീടുവിട്ട് പുറത്തേക്ക് ഓടി. ശാകർപുരിൽ കെട്ടിടം ചരിഞ്ഞതായി സൂചനയെന്ന് ഡൽഹി അഗ്നിരക്ഷാസേന അറിയിച്ചു.
ജമ്മു കശ്മീർ, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.അതേസമയം കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിൽ 9 മരണം രേഖപ്പെടുത്തി. 300റിൽ അധികം പേർക്ക് പരിക്കേറ്റതായി ആണ് റിപ്പോർട്ടുകൾ
അഫ്ഗാനിസ്ഥാൻ ആണ് പ്രഭവകേന്ദ്രം. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിലും വിവിധ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 2005ൽ പാക്കിസ്ഥാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 74,000ത്തോളം മരിച്ചിരുന്നു. ഭൂചലനത്തെ തുടർന്ന് വീടുകളിലെ ഫാനും ലൈറ്റുകളും ആടുന്നത് സമൂഹമാധ്യമങ്ങളിൽ ആളുകൾ പങ്കുവച്ചിട്ടുണ്ട്. .