Begin typing your search...

സിക്കിമിലെ മിന്നൽപ്രളയം; കാണാതായവരുടെ എണ്ണം 82 ആയി

സിക്കിമിലെ മിന്നൽപ്രളയം; കാണാതായവരുടെ എണ്ണം 82 ആയി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിന് ഇടയാക്കിയത് നേപ്പാളിലെ ഭൂകമ്പമെന്നു സംശയം. വിദഗ്ധർ ഈ സാധ്യത പരിശോധിക്കുകയാണെന്ന് കേന്ദ്ര ജല കമ്മിഷൻ. ഭൂകമ്പത്തെ തുടർന്ന് തടാകത്തിലെ വെള്ളം കുത്തിയൊലിച്ചതാകാം മിന്നൽപ്രളയത്തിന് ഇടയാക്കിയതെന്നും കേന്ദ്ര ജല കമ്മിഷൻ സംശയം പ്രകടിപ്പിച്ചു. മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 22 സൈനികർ ഉൾപ്പെടെ 82 പേരെ കാണാതായെന്നാണു റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കാണാതായ സൈനികരിൽ ഒരാളെ രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ബുധനാഴ്ച പുലർച്ചയോടെയായിരുന്നു മിന്നൽ പ്രളയം. വടക്കൻ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്‌ഫോടനം സംഭവിച്ചതാണ് പ്രളയത്തിലേക്കു നയിച്ചത്. ഇതിനുപിന്നാലെ ചുങ്താങ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനാൽ അണക്കെട്ട് തുറന്നുവിട്ടതിനെത്തുടർന്നു നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളിൽ 20 അടി വരെ ജലനിരപ്പുയർന്നു. ബുധനാഴ്ച ലാചെൻ താഴ്വരയിലാണ് സംഭവം. പ്രളയത്തിൽ സൈനിക വാഹനങ്ങളുൾപ്പെടെ വെള്ളത്തിനടിയിലായി. ലാചെൻ താഴ്വരയിലെ നിരവധി സൈനിക സ്ഥാപനങ്ങൾക്കു കേടുപാട് സംഭവിച്ചു. 14 പാലങ്ങൾ തകർന്നതായാണു റിപ്പോർട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,000 വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംസ്ഥാനത്ത് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളെല്ലാം താറുമാറായി.

പ്രളയത്തിൽ സിങ്താമിനു സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒഴുകിപ്പോയി. സിങ്താമിൽ ടീസ്റ്റയ്ക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം തകർന്നു.

WEB DESK
Next Story
Share it