Begin typing your search...

വായു മലിനീകരണം രൂക്ഷമായതിനാൽ ഡൽഹിയിലെ സ്‌കൂളുകള്‍ക്ക് അവധി

വായു മലിനീകരണം രൂക്ഷമായതിനാൽ ഡൽഹിയിലെ സ്‌കൂളുകള്‍ക്ക് അവധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തില്‍ ഡൽഹിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എക്‌സിലൂടെ അവധി പ്രഖ്യാപിച്ചത്.

മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ഡൽഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്നാണ് കെജ്രിവാള്‍ അറിയിച്ചത്.

മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിച്ചിട്ടുണ്ട്. ഇലക്‌ട്രിക് - സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെട്രോ സര്‍വീസുകളെ ആശ്രയിക്കാനും നിര്‍ദേശമുണ്ട്. ഹോട്ടലുകളിലടക്കം വിറകും കല്‍ക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it