Begin typing your search...

ഡൽഹിയിലെ കുടിവെള്ള ക്ഷാമം; ബിജെപി മാർച്ച് അക്രമാസക്തം

ഡൽഹിയിലെ കുടിവെള്ള ക്ഷാമം; ബിജെപി മാർച്ച് അക്രമാസക്തം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുടിവെള്ളക്ഷാമത്തിൽ ഡൽഹി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡൽഹി ജല ബോർഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജല ബോര്‍ഡിന്‍റെ ജനല്‍ ചില്ലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഡൽഹി ചത്തര്‍പൂരിലെ ജല ബോര്‍ഡിന്‍റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.

മുൻ എംപി രമേശ്‌ ബിധുരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന് ഇടയിലാണ് ജനൽ ചില്ലുകള്‍ തകര്‍ത്തത്. നേരത്തെ മുന്നിൽ അരവിന്ദ് കെജ്രിവാളിന്‍റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ഡൽഹിയിലെ ജനങ്ങള്‍ കടുത്ത ദുരിതത്തിലായി. ഇതോടെ ദില്ലി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ചൂട് കൂടുംതോറും കുടിവെള്ള വിതരണവും ഡൽഹിയിൽ താളം തെറ്റി. ഡൽഹി എംപി ബാന്‍സുരി സ്വരാജിന്‍റെ നേതൃത്വത്തിലാണ് കെജ്രിവാളിന്‍റെ കോലം കത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇന്നലെ പ്രതിഷേധിച്ച കോണ്‍ഗ്രസിനെ ഇന്ന് സമരരംഗത്തില്ലായിരുന്നു. എന്നാല്‍, ഹരിയാന സർക്കാർ മതിയായ വെള്ളം വിട്ടുതരാത്തത് പ്രശ്നം വഷളാക്കുന്നെന്നും വിഷയത്തിൽ ഉടൻ കേന്ദ്രം ഇടപെടണമെന്നുമാണ് ആംആദ്മി പാര്‍ട്ടിയുടെ ആവശ്യം.

പ്രശ്നം രൂക്ഷമാക്കാനായി നഗരത്തിലേക്കെത്തുന്ന പൈപ്പുകൾ പലയിടത്തും തകർക്കാനുള്ള ശ്രമം നടന്നെന്ന് മന്ത്രി അതിഷി മെര്‍ലെന ആരോപിച്ചു. കുടിവെള്ളം കൃത്യമായി കിട്ടാത്തതില്‍ പരാതി പലവട്ടം പറഞ്ഞിട്ടും നടപടിയായില്ല. കുട്ടികള്‍ പോലും തെരുവിലിറങ്ങേണ്ടി വരുന്നുകയാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.

WEB DESK
Next Story
Share it